Sunday, April 15, 2007

ഡി.സി യുടെ കണ്ടുപിടിത്തം

ശരിയാണ്, സമയം നീക്കിക്കിട്ടാന്‍ വേറെ വഴിയൊന്നും ഇല്ലെന്നു വരുംപോഴാണു ഞാന്‍ ഇവിടെ എത്തുന്നതു. ഇന്നു അങിനെ ഒരു ദിവസമായിരുന്നു. കാര്യമായി ജോലി ഒന്നും ചെയ്തില്ല. രാവിലെ മുതല്‍ ഓരോ ആള്‍ക്കാര്‍ വന്നു, അവരുടെ വാചകമടിയൊക്കെ (തെറ്റിദ്ദരിക്കരുതു കേട്ടോ, ഔദ്യൊഗികമായ വാചകമടി ആയിരുന്നു) കഴിഞപ്പോള്‍ ഉച്ചയായി. പിന്നെ ഫുഡ് അടിച്ചു കറങി തിരിഞു വരുമ്പോഴേക്കും ഡി.സി വന്നു പറഞു ചായ കുടിക്കാന്‍ നേരമായി എന്നു. സമയം നോക്കിയപ്പോള്‍ ശരിയായിരുന്നു ഇറ്റ് വാസ് റ്റൈം ഫോര്‍ എ കപ്പ് ഓഫ് ടി. ടിയും കഴിഞു വന്നു, റ്റൈം ഷീറ്റ് അപ്പ്ഡേറ്റ് ചെയ്തു ഞാനിങാട്ടു പോന്നു. റ്റൈം ഷീറ്റ് വിട്ടുകളയാന്‍ പറ്റില്ല, അതു വച്ചാണല്ലോ കസ്റ്റമര്‍ ചാര്‍ജ് ചെയ്യുന്നതു.

വന്ന കാര്യം പറഞില്ല, ഇന്നത്തെ ചായകുടിക്കിടയില്‍, നമ്മുടെ ഡി.സി ഒരു കണ്ടുപിടിത്തം നടത്തി, ഡി.സി ഒരു പ്രിമിറ്റീവ് ഹുമന്‍ ബീയിങ് ആണു പോലും. യു.എസ്സിലെ കോളേജ് ബാസ്ക്കറ്റ് ബാള്‍ കളിക്കുന്ന പിള്ളേരുടെ ശരീരവലിപ്പത്തില്‍ തുടങിയ ചര്‍ച്ച ആണു ഡി.സിയെ ഈ പ്രസ്താവനയില്‍ കൊണ്ടു ചെന്നെത്തിച്ചതു. അമേരിക്കന്‍ പിള്ളേരുടെ ശരീരവലിപ്പത്തിനു കാരണം 2-3 ജെനെറേഷന്‍ ആയിട്ടുള്ള വികസിതസമൂഹത്തിലെ ജീവിതവും ഭക്ഷണരീതികളുമാണെന്നു തുടങിയ വാദഗതികളില്‍ ആരംഭിച്ചു നരവംശശാസ്ത്രത്തിന്റെ അങേ അറ്റം വരെ എത്തിയ ചര്‍ച്ചയില്‍ ഡി. സി എപ്പോളാണു പ്രിമിറ്റീവ് ഹുമന്‍ ബീയിങ് ആയതെന്നു എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. പിന്നെ എന്താണു പ്രി. ഹു. ബീ എന്നല്ലെ, അതും എനിക്കു മനസ്സിലായില്ല.

ഡി.സി നീ ചായ തന്നെ അല്ലെ കുടിച്ചതു ? ചോദിച്ചു നോക്കി.

നോ നോ...യു ഡോന്റ് അണ്ടര്‍സ്റ്റാന്റ്, അയാം അ പ്രിമിറ്റീവ് ഹുമന്‍ ബീയിങ്.

Sunday, April 1, 2007

വളരെ അലസമായ ഒരു വാരാന്ത്യം, ഒന്നും ചെയ്യാതെ അങു പോയി. കഴിഞ ആഴ്ച ജോലിത്തിരക്കായിരുന്നു, അതിന്റെ മുന്നെത്തേതു സ്കീ പഠിത്തവും. അതുകൊണ്ടു ഈ ആഴ്ച അടങി ഒതുങി ഇരിക്കാമെന്നു കരുതി, കൂട്ടിനു മൂടികെട്ടിയ ആകാശവും ചിനുങി പെയ്യുന്ന മഴയും. കേരളത്തിലെ മഴയുടെ ആ രസമില്ലെങ്കിലും അങു അഡ്ജസ്റ്റ് ചെയ്തു, സ്ഥലം മാറി മാറി കിടന്നു ഉറങി. ഞായര്‍ വൈകുന്നേരം ആയപ്പോളെക്കും അതും ബോറായി, എത്ര നേരം എന്നു വെച്ചാണു മനുഷ്യന്‍ ഉറങുക ? ക്രിക്കെറ്റ് നോക്കമെന്നു വച്ചാല്‍ ആവേശത്തൊടെ തുടങിയ ലോകകപ്പ് ക്രിക്കെറ്റ് ഇങിനെയും ആയി. അങിനെ ബ്ലോഗ് വായിച്ചു ബ്ലോഗ് വായിച്ചു ഇതു അങു എഴുതി. ഒന്നും തോന്നരുതു കേട്ടോ !

പിന്നെ പിന്നോക്ക സംവരണം സുപ്രീം കോടതി സ്റ്റേ ചെയ്തതു സ്റ്റേ ചെയ്യാന്‍ വേണ്ടി കേന്ദ്രം സുപ്രീം കോടതിയിലേക്കു എന്നു പത്ര വാര്‍ത്ത. സംവരണം വേണ്ടതും വേണ്ടാത്തതും ഒക്കെ തന്നെ, പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന കാള എന്തു കണ്ടാണു സംവരണ വാല്‍ പൊക്കുന്നതു എന്നു എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നു തോന്നുന്നു.

പത്രവാര്‍ത്തകള്‍