Thursday, May 1, 2008

അപ്പോള്‍ സഖാവിനു ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസ്സ് ആയിരുന്നൊ ?

കഴിഞ ഞായറാഴ്ച രാവിലെ തന്നെ പുറത്തിറങേണ്ടി വന്നു, ചില തിരക്കുകള്‍. കറങിതിരിഞ് എത്തിയത് എം.ജി. റോഡില്‍. തലശ്ശേരി എം.ജി. റോഡിലെ കോഫീ ഹൌസ് ഓര്‍മ്മയില്‍ ഒരു നൊസ്റ്റാള്‍ജിയ ആയി ഉള്ളതു കൊണ്ട് കറക്കം താല്‍ക്കാലികമായി അവസാനിച്ചത് ബാംഗ്ളൂര്‍ എം.ജി. റോഡിലെ കോഫീ ഹൌസില്‍ ആയിരുന്നു. അങിനെ നൊസ്റ്റാള്‍ജിക് ചുവയുള്ള ഒരു സ്ട്രോംഗ് കോഫീ കുടിച്ചു കൊണ്ടിരിക്കുമ്പൊളാണു കൂടെ ഇരിക്കുന്നവന്‍ ഒരു കണ്ണൂരുകാരനാണെന്നും വിദ്യാഭ്യാസകാലത്ത് പ്രസ്ഥാനത്തിനു വേണ്ടി പല അഭ്യാസങള്‍ കളിച്ചിട്ടുള്ളവനും ആണെന്നുള്ള ഓര്‍മ്മ വന്നത്. ഒന്നു ഇംപ്രെസ്സ് ചെയ്യാന്‍ പറ്റിയ അവസരം എന്നു കരുതി കോഫീ ഹൌസിനെ പറ്റിയുള്ള എന്റെ ജ്ഞാനം അങു അവതരിപ്പിച്ചു, സോഫ്റ്റ്വേര്‍കാരുടെ ഇടയിലും വര്‍ഗ്ഗബോധമുള്ളവര്‍ ഉണ്ടെന്നു നാലു പേര്‍ അറിയട്ടെ. കോഫീ ഹൌസിന്റെ ചരിത്രത്തില്‍ സഖാവ് എ.കെ.ജി നടത്തിയ സാമൂഹികപരമായ ഇടപെടലിനെ പറ്റി പറഞു എന്നേ ഉള്ളൂ, തിരിച്ചു വന്നത് സംശയരൂപത്തിലുള്ള ഒരു ചെറിയ ചോദ്യമായിരുന്നു..
അപ്പോള്‍ സഖാവിനു (എ.കെ.ജിക്ക്) ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസ്സ് ആയിരുന്നൊ എന്നു !

പത്രവാര്‍ത്തകള്‍