Tuesday, July 22, 2008
വടക്കുനോക്കിയന്ത്രം
ശ്രീനിവാസന്റെ "വടക്കുനോക്കിയന്ത്രം" എന്ന പടം ഈ അടുത്തായി വീണ്ടും കാണാനിടയായി. ഈ സിനിമ, തിയേറ്ററുകളില്‍ എത്തിയ കാലത്ത് പ്രായപൂര്‍ത്തിയെത്താത്ത, വളരെ ഭാരം കുറഞ ഒരു മനസ്സിന്നുടമയായിരുന്നു ഈ ഞാന്‍. തമാശപ്പടങള്‍ അന്നും ഇന്നും ഇഷ്ടപ്പെടുന്ന എന്റെ ഇഷ്ട "തമാശ" പടങളില്‍ ഒന്നായിരുന്നു ആ കാലത്ത് ഈ വടക്കുനോക്കിയത്രം. മനശ്ശസ്തജ്ഞനു എഴുതി വച്ച കത്തുകളില്‍ തുടങി, ഭാര്യാ പിതാവിനെ തല്ലി അബദ്ധം തിരിച്ചറിഞതിനു ശേഷം ഉടനെ കുശലസംഭാഷണത്തിലേക്കുനീങുന്ന ആ രംഗവും, പിന്നെ നീലത്തടാകവും അതിലെ തോണിയുമെല്ലാം അന്നു ചിരിക്കു മാത്രം വക ഉണ്ടാക്കിയവയായിരുന്നു. വര്‍ഷങള്‍ക്കിപ്പുറത്ത്, കുട്ടിക്കാലം ചരിത്രത്തിന്റെ താളുകളിലേക്കു നീങി കാലമൊത്തിരി മുന്നോട്ടു പോയ ഈ അടുത്തു, അതേ "വടക്കുനോക്കിയന്ത്രം" തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി വീണ്ടും മനസ്സിന്നുള്ളില്‍ ഓളങളുണ്ടാക്കി. തളത്തില്‍ ദിനേശന്റെ അബദ്ധങള്‍ക്കു മീതെ, ദിനേശന്റെ ഭാര്യയായ ശോഭയുടെ നൊംബരങള്‍ക്കായിരുന്നു ഇക്കുറി മുന്‍തൂക്കം. ആഴ്ചപതിപ്പിലെ ഫലിതം മനപാഠം ചെയ്തു അവതരിപ്പിക്കുന്ന സ്വന്തം ഭര്‍ത്താവിന്റെ പ്രകടനം കണ്ടു ഒരു എത്തും പിടിയുമില്ലാതെ അംബരന്നു നില്‍ക്കുന്നതു മുതല്‍, മനോരോഗാശുപത്രി വരാന്തയില്‍ വരെ എത്തി നില്‍ക്കുന്ന ശോഭയുടെ ജീവിതത്തിലെ വിഷമം പിടിച്ച വഴികള്‍, അതായിരുന്നു വടക്കുനോക്കിയന്ത്രം എന്ന "തമാശ" പടത്തില്‍ ഇപ്രാവശ്യം വേറിട്ട് നിന്നത്. നല്ല സിനിമകള്‍ എപ്പോളും അങിനെ ആണല്ലോ, കലഭേദമന്യേ വ്യത്യസ്തരായ കാഴ്ചക്കാരുമായി സംവദിക്കാനുള്ള കഴിവ്, അതാണല്ലോ ഇത്തരം സിനിമകളെ മാറ്റി നിര്‍ത്തുന്നത്.
Subscribe to:
Post Comments (Atom)
3 comments:
വടക്കു നോക്കിയന്ത്രം ഇപ്പോഴും ഓര്‍ക്കാന്‍
കഴിയുന്ന ഒരു ചിത്രമാണ്.
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Interesting one ! thanks for sharing
Good content ,we are following your content for a long period of time.Your content has some speciality. we are Best online shopping platform in kerala. Best online shopping platform in kerala
Thanks for this content.
Post a Comment