Tuesday, January 1, 2008

ആഗോളതാപനം മനുഷ്യപ്രേരിതം, സത്യമോ മിഥ്യയോ ?

ആഗോളതാപനം മനുഷ്യപ്രേരിതം, സത്യമോ മിഥ്യയോ ? ദിവസേന റ്റൈംസ് ഓഫ് ഇന്ഡ്യ പോലുള്ള പത്രങളിലും, അതു പോലെ ഉള്ള ടി.വി ചാനലുകളിലുമൊക്കെയായി ഇപ്പോള്‍ വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്ന ഒരു വാര്‍ത്തയാണു ആഗോള താപനം. ഇപ്പോള്‍ എന്നു പറയുന്നതു അത്ര ശരിയല്ല, എന്റെ സ്കൂള്‍ കാലത്തേ കേട്ടു തുടങിയതാണു ഈ ആഗോള താപനത്തെ പറ്റിയെങ്കിലും മാധ്യമങള്‍ ഇതിനു ഇത്ര മാത്രം പ്രാധാന്യം കൊടുത്തു കാണുന്നതു അടുത്ത കാലത്താണു. പല പ്രമുഖ പ്രകൃതി സംരക്ഷണ സംഘങളുടെയും അഭിപ്രായത്തില്‍ മനുഷ്യസമൂഹം ഇന്നൊരു മഹാദുരന്തത്തിന്റെ വക്കിലാണു. സമീപഭാവിയില്‍തന്നെ ബംഗ്ളാദേശ് പോലെ സമുദ്രനിരപ്പിനു അടുത്തു കിടക്കുന്ന സ്ഥലങളും, ധ്രുവങളില്‍ മഞുരുകുന്നതിന്റെ ഫലമായി വെള്ളത്തിനടിയിലാകുമത്രെ !

മാധ്യമസംസാരം ഇങനെയൊക്കെ ആണെങ്കിലും നമ്മുടെയൊക്കെ നിലനില്പ്പിനെ തന്നെ ബാധിക്കുന്ന ഈ വരാന്‍ പോകുന്ന മഹദുരന്തത്തെ പറ്റി ഇന്റെര്നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരങള്‍ വളരെ വ്യത്യസ്തമായിരുന്നു. ശാസ്ത്രലോകത്തെ പല പ്രഗല്ഭന്‍മാരുടെയും അഭിപ്രായത്തില്, മാധ്യമങള്‍ നടത്തുന്ന ഈ കോലാഹലങള്ക്കൊന്നും തന്നെ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലത്രെ. ഈ രംഗത്തു പഠനം നടത്തിയിട്ടുള്ള പല ശാസ്ത്രത്ഞന്മാരുടെയും അനുഭവത്തില്‍ മനുഷ്യന്റെ പ്രവര്ത്തനങള്‍ ഒന്നും തന്നെ ഭൂമിയുടെ അന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്പ്പുള്ള ഒരു സ്രോതസ്സായി മാറിയതിനു കാര്യാമയ തെളിവൊന്നും ഇല്ല. രസകരമായ സമ്ഭവം എന്താണെന്നു വെച്ചാല്‍, ലോകചരിത്രത്തില്‍ ഏറ്റവും ത്വരിതഗതിയില്‍ വ്യവസായവല്‍ക്കരണം നടന്ന, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 30 വര്ഷങളില്‍ ഭൂമിയുടെ അന്തരീക്ഷ താപനില കുറയുകയാഅയിരുന്നു എന്നു രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. 1975 വരെ പ്രധാന പ്രശ്നം ഭൂമിയുടെ അന്തരീക്ഷതാപനില കുറയുന്നതായിരുന്നു. ചിലര്‍ ഭൂമി വീണ്ടും ഒരു ഹിമയുഗത്തിലേക്കു നീങുകയാണെന്നു വരെ പ്രവചിച്ചു.

ഇന്നിപ്പോള്‍ പ്രശ്നം താപനില വര്ദ്ദിക്കുന്നതാണു. മനുഷ്യചെയ്തികളാണൊ ഇതിനു കാരണം ? ആണെന്നു ചിലര്‍ പറയുന്നു. പക്ഷെ വര്ഷങളായി താഴോട്ടു പോയികൊണ്ടിരുന്ന ഭൌമന്തരീക്ഷ താപനില 1975 ല്‍ പെട്ടെന്നു ദിശ മാറി മേല്‍പ്പോട്ടു പോയി തുടങാനുള്ള സാഹചര്യത്തെ പറ്റി ഇവര്ക്ക് വിശദീകരണങള്‍ ഒന്നും തന്നെ ഇല്ല. മനുഷ്യര്‍ പുഅറമ്തള്ളുന്ന ഹരിതഗ്ര്^ഹവാതകങളുടെ തോതിനു കാര്യമായ ഒരു വ്യതിയാനം 1975 ഉണ്ടായോ ? ഇല്ലെങ്കില്‍ പിന്നെ ഭൌമന്തരീക്ഷ താപനില പെട്ടെന്നു കൂടാന്‍ എന്താണു കാരണം.

മറ്റു ചിലര്‍ പറയുന്നു, ഭൌമന്തരീക്ഷ താപനിലയുമായി മനുഷ്യന്റെ ചെയ്തികള്ക്ക് കാര്യമായ ബന്ധം ഇല്ല എന്നു. കാലാകാലങളായി ഭൂമിയുടെ അന്തരീക്ഷ താപനിലയില്‍ ചില വ്യതിയാനങള്‍ പതിവണത്രെ. ഇതിന്റെ പ്രധാന സ്രോതസ്സ് മനുഷ്യനോ മറ്റു ഭൂലോകജീവികളൊ അല്ല,എല്ലാറ്റിന്റെയും ഉത്ഭവം സൂര്യനാണെന്നു. ഭൌമന്തരീക്ഷ താപനിലയിലെ വ്യതിയാനങള്‍ സമ്ഭവിക്കുന്നതു സൂര്യവികിരിണങളുടെ തോതുമായി ബന്ധപെട്ടാണത്രെ. വികിരണം കൂടുംബോള്‍ താപനില കൂടുന്നു, വികിരണം കുറയുംപോള്‍ താപനില കുറയുന്നു. 1975 ലെ ഭൌമന്തരീക്ഷ താപനില വ്യതിയാനത്തിനുള്ള ഉത്തരം സൂര്യവികിരണങളും ഭൌമന്തരീക്ഷ താപനിലയും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ പിന്നെ മാധ്യമങള്‍ നടത്തുന്ന ഈ കോലാഹലത്തിന്റെ അര്ത്ഥമെന്താണു ? ആരേയാണു പൊതുജനം വിശ്വസിക്കേണ്ടതു ?

1 comment:

un said...

സുഹൃത്തേ, കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗില്‍ വന്ന ലേഖനം വായിച്ചു നോക്കൂ ഇതിലെ രാഷ്ടീയം അറിയാന്‍. അല്‍ഗോര്‍ നിര്‍മിച്ച an inconvenient truth എന്നൊരു ഡോക്യുമെന്ററിയുമുണ്ട് ഈ വിഷയത്തില്‍.

പത്രവാര്‍ത്തകള്‍