Saturday, April 12, 2008

ചില സംശയങളും പിന്നെ വിഷു ആശംസകളും

വീണ്ടും വിഷു വരുംപോള്‍ ചില സംശയങള്‍. ഓണത്തിനു പിന്നിലെ കഥകള്‍ (ഐതിഹ്യം) എല്ലാം തന്നെ സ്കൂള്‍ കാലത്തില്‍ തന്നെ നാന്നായി മനസ്സില്‍ പതിഞതാണ്. പക്ഷെ വിഷുവിനെ പറ്റി അങിനെ കഥകള്‍ ഒന്നും കേട്ടിട്ടില്ല. പുതുവര്‍ഷമാണെന്നു ചിലര്‍, കൊയ്തു ഫെസ്റ്റിവല്‍ ആണെന്നു മറ്റു ചിലര്‍. കൊയ്തു ഫെസ്റ്റിവല്‍ എന്നു പറഞാല്‍ ശരി, പക്ഷെ ചിങം ഒന്ന് അല്ലെ മലയാളം പുതുവര്‍ഷം ?.
ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമില്ല, സൂര്യന്‍ മേടം രാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണ്‍ വിഷു.
എന്തായാലും എല്ലാവര്‍ക്കും വിഷു ആശംസകള്‍.

6 comments:

നിലാവര്‍ നിസ said...

കൊയ്തു ഫെസ്റ്റിവല്‍....:-0

അത്രയും വേണമായിരുന്നോ?

Unknown said...

വിഷു ആശംസകള്‍

SunilKumar Elamkulam Muthukurussi said...

ഉമേഷിന്റെ ഗുരുകുലം ബ്ലോഗ് (usvishakh.net) തപ്പിനോക്കിയാല്‍ താങ്കളുടെ സംശയങ്ങള്‍‌ക്കുള്ള മറുപടി കിട്ടും.

-സു-

കരീം മാഷ്‌ said...

ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തരാമെന്നു പറഞ്ഞ പ്രണയിനിയുടെ ഓര്‍മ്മകളുമായി.....!

കണിക്കൊന്നപ്പൂവറുക്കാന്‍ മരം കേറുന്ന വിഷുക്കാലം.
മേടം ഒന്നിനു ജ്യോതിശാസ്ത്ര പുതുവര്‍ഷം. സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കുന്ന സമയം.

വിഷുക്കാലമെന്നാല്‍ ഓര്‍മ്മപ്പെടുത്തലിന്റെ കാലം.
ഒരു നിയോഗമെന്ന പോലെ വര്‍ഷംതോറും കര്‍ഷകനെ കര്‍മ്മനിരതനാക്കാന്‍ വിരുന്നെത്തുന്ന വിഷുപക്ഷിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍.
മീനച്ചൂടു സഹിച്ച മേനിയിലും മനസ്സിലും കുളിരു പകരുന്ന പുതുമഴയുടെ ഈറന്‍ സ്പര്‍ശനം.
വേനല്‍ മഴ വീണ ഭൂമിയില്‍ നിന്നും ആവിയായി ഉയരുന്ന ഭ്രമിപ്പിക്കുന്ന മണമുള്ള പുതുമണ്ണിന്റെ തൃഷ്ണ.
മീനത്തിലെ പരീക്ഷാച്ചൂടില്‍ മനസ്സിലും മസ്തിഷ്കത്തിലും പൊള്ളലുണ്ടാക്കിയ ഉഷ്ണത്തിനറുതിയായി, കാത്തു കാത്തിരിക്കുന്ന അധ്യായനവര്‍ഷാവസാനം കിട്ടുന്ന സുഖമുള്ള അവധിക്കാലം,
സ്കൂളവധിക്കാലത്തു നിറയെ കായ്ച്ചു നില്‍ക്കുന്ന മാവിനു താഴെ ഒരണ്ണാറകണ്ണനോ, കാക്കയോ കുയിലോ, കൊമ്പു കുലുക്കിയെത്തുന്ന വടക്കന്‍ കാറ്റോ സമ്മാനിക്കുന്ന മാമ്പഴത്തിനു വേണ്ടി ഒരുപറ്റം സമപ്രായക്കാരോടോത്തു മത്സരിക്കുന്ന കുട്ടിക്കാലമോര്‍ക്കവേ നെഞ്ചില്‍ നുരയുന്ന ഗൃഹാതുരത.
അവിടെ ആ മാഞ്ചോട്ടിലെ കളിപ്പന്തലിലിരുന്നു ചോറും കറിയും വെച്ചു കളിച്ചപ്പോഴായിരിക്കാം നീണ്ടവാലും രണ്ടടി നീളവുമുള്ള വിഷുപക്ഷിയുടെ പ്രാസമൊപ്പിച്ചുള്ള വിളിനാദം കേട്ടു ഞങ്ങള്‍ ആദ്യമായി പാരഡി പാടാന്‍ പരിശീലിച്ചത്‌.

വിത്തും കൈക്കോട്ടും....!
എത്ത്യോ പാടത്ത്‌?

കള്ളന്‍ ചക്കട്ടു,
ചക്കക്കുപ്പുണ്ടോ.....!

അച്ഛന്‍ കൊമ്പത്ത്‌..!
അമ്മ വരമ്പത്ത്‌..!

വിഷുപക്ഷിയുടെ ഈ വിളിച്ചു ചൊല്ലല്‍ കേട്ടാല്‍ കര്‍ഷകഗൃഹങ്ങളില്‍ ഉണര്‍വിന്റെ സമയമായി.
അപ്പോഴായിരിക്കാണം ഞാന്‍ ആ 'ഭൂമിയുടെ അവകാശികളെ' ആദ്യമായി മനസ്സിലാക്കിയത്‌. ബാല്യത്തിലാസ്വദിച്ച ഇത്തരം വിഷുക്കാലമായിരിക്കാമെന്നെ ഭൂമിയുടെ ഉപാസകരുമായി എന്റെ നെഞ്ചോടു ചേര്‍ത്തുവെച്ചത്‌.
കതിരുകാണാക്കിളിയെന്ന കര്‍ഷകന്റെ വാര്‍ഷിക അലാറക്കുയിലിന്റെ കൂചനം കേട്ടാല്‍
വിത്തും കൈക്കോട്ടും ഒരുക്കി,
മണ്ണിലുറ്റുന്ന പുതുമഴയെ ഹര്‍ഷാരവത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന കര്‍ഷകന്‍.
വല്ലത്തില്‍ കാത്തു വെച്ച വിത്തില്‍ നിന്നും, നിന്നു പുതിയ വിളക്കുള്ള ബീജങ്ങള്‍ പുറത്തെ മാനം കാണിക്കുന്ന കാലം.

Vinu said...

കരീം മാഷെ കമന്റ് വളരെ ഇഷ്ടമായി....
വിഷു എങിനെയൊക്കെ ആഘോഷിച്ചു തുടങിയാലും നമ്മുടെ മനസ്സില്‍ അതെങിനെ നിലനില്‍ക്കുന്നു എന്നതിനാണു കൂടുതല്‍ പ്രാധാന്യം അല്ലേ ?

Vinu said...

ഉമേഷിന്റെ ഗുരുകുലം ബ്ലോഗ് നോക്കി, ഇങനെ ഒരു ബ്ലോഗ് കാണിച്ചു തന്നതിനു വളരെ നന്ദി സുനില്‍.

പത്രവാര്‍ത്തകള്‍