Tuesday, March 13, 2007
തലശ്ശേരി-മാഹി ബൈപ്പാസ് പാതി വഴിയില്‍, പത്രവാര്‍ത്ത. ഇതൊരു വാര്‍ത്തയാണോ ? വര്‍ഷം ഇരുപതായി പണി തുടങിയിട്ട്, സ്ഥലം ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിടില്ല. 18 കിലോമീറ്റര്‍ റോഡുണ്ടാക്കന്‍ 20 വര്‍ഷം !!! ആഗോളവല്‍ക്കരണത്തിനെതിരെയും അമേരിക്കന്‍ ഇംപീരിയലിസത്തിനെതിരെയും പട പൊരുതുമ്പൊള്‍ സ്ഥലം എം. പി മാര്‍ക്കു ഇത്തം ചില്ലറ കാര്യങള്‍ ആലോചിക്കന്‍ സമയമെവിടെ ?
Sunday, March 11, 2007
വീണ്ടും ഒരു സര്‍വെ, നമ്മുടെ തലശ്ശേരി - മൈസൂര്‍ റയില്‍വെ ലൈനിനു വേണ്ടി. ഇനിയെത്ര നിവേദനങള്‍, ഇനിയെത്ര റയില്‍വെ ബഡ്ജറ്റുകള്‍, ഇനിയെത്ര സര്‍വെകള്‍ ......... എനിക്കിതിപ്പോള്‍ ഒരു തമാശയാണ്. ബ്രിട്ടീഷുകാരുടെ കാലത്തു തുടങിയ സര്‍വെയാണ്, ഇപ്പോഴും സര്‍വെ തന്നെ. വര്‍ഷാവര്‍ഷം റയില്‍ ബഡ്ജറ്റ് സമയത്തു മാത്രം ഉണര്‍ന്നെണീറ്റ് മുറവിളി കൂട്ടുന്ന നമ്മുടെ രാഷ്ട്രീയക്കാരോടു എനിക്കൊന്നും പറയാനില്ല. സ്വന്തം കഴിവുകേടു വര്‍ഷാവര്‍ഷം അവര്‍ തെളിയിക്കുന്നുണ്ടു എന്നതില്‍ എനിക്കവരോടു ബഹുമാനം മാത്രമേ ഉള്ളു. ഒരു കൊങ്കണ്‍ റയില്‍ അല്ലെങ്കില്‍ നെടുംബാശ്ശേരി മോഡല്‍ മാത്രമെ ഇക്കാര്യത്തില്‍ നടക്കൂ എന്നാണു എന്റെ വിശ്വാസം. ഈ വഴിയില്‍ ആരെങ്കിലും ചിന്തിക്കുന്നുന്ടെങ്കില്‍ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എനിക്കു സന്തോഷമേ ഉള്ളൂ. ദയവായി അറിയിക്കുക.
Friday, March 9, 2007
ഇതൊരു പുതിയ അറിവായിരുന്നു, മലയാളത്തില്‍ ബ്ലോഗ് ചെയ്യാമെന്നത്. കൊള്ളാം എനിക്ക് ഇഷ്ടമായി. ഇനി മുതല്‍ എന്റെ ബ്ലോഗുകള്‍ എല്ലാം മലയാളത്തില്‍ ആയിരിക്കും. മലയാള ഭാഷയ്ക്കു ഒരു മുതല്‍ക്കൂട്ടാവട്ടെ അല്ലെ ? ഒരു കാര്യം ആദ്യമേ പറയാം. എന്റെ ആസ്വാദകര്‍ ഒരല്പം ക്ഷമിച്ചേ പറ്റൂ, ഇതു റ്റൈപ്പു ചെയ്തു ശീലമാകാന്‍ എനിക്കു കുറച്ചു സമയം വേണം. അപ്പോള്‍ ശരി പിന്നെ കാണാം
Subscribe to:
Posts (Atom)