Sunday, March 11, 2007

വീണ്ടും ഒരു സര്‍വെ, നമ്മുടെ തലശ്ശേരി - മൈസൂര്‍ റയില്‍വെ ലൈനിനു വേണ്ടി. ഇനിയെത്ര നിവേദനങള്‍, ഇനിയെത്ര റയില്‍വെ ബഡ്ജറ്റുകള്‍, ഇനിയെത്ര സര്‍വെകള്‍ ......... എനിക്കിതിപ്പോള്‍ ഒരു തമാശയാണ്. ബ്രിട്ടീഷുകാരുടെ കാലത്തു തുടങിയ സര്‍വെയാണ്, ഇപ്പോഴും സര്‍വെ തന്നെ. വര്‍ഷാവര്‍ഷം റയില്‍ ബഡ്ജറ്റ് സമയത്തു മാത്രം ഉണര്‍ന്നെണീറ്റ് മുറവിളി കൂട്ടുന്ന നമ്മുടെ രാഷ്ട്രീയക്കാരോടു എനിക്കൊന്നും പറയാനില്ല. സ്വന്തം കഴിവുകേടു വര്‍ഷാവര്‍ഷം അവര്‍ തെളിയിക്കുന്നുണ്ടു എന്നതില്‍ എനിക്കവരോടു ബഹുമാനം മാത്രമേ ഉള്ളു. ഒരു കൊങ്കണ്‍ റയില്‍ അല്ലെങ്കില്‍ നെടുംബാശ്ശേരി മോഡല്‍ മാത്രമെ ഇക്കാര്യത്തില്‍ നടക്കൂ എന്നാണു എന്റെ വിശ്വാസം. ഈ വഴിയില്‍ ആരെങ്കിലും ചിന്തിക്കുന്നുന്ടെങ്കില്‍ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എനിക്കു സന്തോഷമേ ഉള്ളൂ. ദയവായി അറിയിക്കുക.

1 comment:

കണ്ണൂരാന്‍ - KANNURAN said...

നല്ല ചിന്ത....പക്ഷെ...

പത്രവാര്‍ത്തകള്‍