Sunday, April 1, 2007

വളരെ അലസമായ ഒരു വാരാന്ത്യം, ഒന്നും ചെയ്യാതെ അങു പോയി. കഴിഞ ആഴ്ച ജോലിത്തിരക്കായിരുന്നു, അതിന്റെ മുന്നെത്തേതു സ്കീ പഠിത്തവും. അതുകൊണ്ടു ഈ ആഴ്ച അടങി ഒതുങി ഇരിക്കാമെന്നു കരുതി, കൂട്ടിനു മൂടികെട്ടിയ ആകാശവും ചിനുങി പെയ്യുന്ന മഴയും. കേരളത്തിലെ മഴയുടെ ആ രസമില്ലെങ്കിലും അങു അഡ്ജസ്റ്റ് ചെയ്തു, സ്ഥലം മാറി മാറി കിടന്നു ഉറങി. ഞായര്‍ വൈകുന്നേരം ആയപ്പോളെക്കും അതും ബോറായി, എത്ര നേരം എന്നു വെച്ചാണു മനുഷ്യന്‍ ഉറങുക ? ക്രിക്കെറ്റ് നോക്കമെന്നു വച്ചാല്‍ ആവേശത്തൊടെ തുടങിയ ലോകകപ്പ് ക്രിക്കെറ്റ് ഇങിനെയും ആയി. അങിനെ ബ്ലോഗ് വായിച്ചു ബ്ലോഗ് വായിച്ചു ഇതു അങു എഴുതി. ഒന്നും തോന്നരുതു കേട്ടോ !

പിന്നെ പിന്നോക്ക സംവരണം സുപ്രീം കോടതി സ്റ്റേ ചെയ്തതു സ്റ്റേ ചെയ്യാന്‍ വേണ്ടി കേന്ദ്രം സുപ്രീം കോടതിയിലേക്കു എന്നു പത്ര വാര്‍ത്ത. സംവരണം വേണ്ടതും വേണ്ടാത്തതും ഒക്കെ തന്നെ, പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന കാള എന്തു കണ്ടാണു സംവരണ വാല്‍ പൊക്കുന്നതു എന്നു എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നു തോന്നുന്നു.

4 comments:

G.MANU said...

:)

ബയാന്‍ said...

മനു: ഒന്നും തോന്നരുതു എന്നു പറഞ്ഞയിടം വരെ ഒന്നും തോന്നിയില്ല..രണ്ടാമത്തെ പാരയില്ലെങ്കില്‍ ഇത്തരം പച്ചയായ എഴുത്തുകള്‍ എനിക്കിഷ്ടമാണു. നമ്മെ കുറിച്ചു പൊടിപ്പും തൊങ്ങലും വളച്ചുകെട്ടൊന്നുമില്ലാതെ ഒരു നല്ല സുഹൃത്തിനോടു സംസാരിക്കുന്ന പോലെ ....മനു; ഒരു പ്രചോദനമാവട്ടെ.

ബയാന്‍ said...

വിനു വിനെ ഞാന്‍ മനുവാക്കിയിട്ടുണ്ട്‌; അറിഞ്ഞുകൊണ്ടാകാനിടയില്ല. ഇന്നലെ കമന്റ്‌ പോസ്റ്റിക്കഴിഞ്ഞപ്പോഴേ.. ശ്രദ്ധിച്ചിരുന്നു. ഇന്നു വന്നു നോക്കിയപ്പോള്‍ ഒരു തിരുത്തല്‍ കുറിപ്പു പ്രതീക്ഷിച്ചിരുന്നു. എന്തിനു തിരുത്തണം. അല്ലേ.. എല്ലാം ശുഭം.

Vinu said...

കമന്റ്സിനു നന്ദി. ഇവിടെ ഇങിനെ കണ്ടുമുട്ടിയതില്‍ സന്തോഷം. പിന്നെ വിനുവിനെ മനുവാക്കിയതു ഞാന്‍ ഇപ്പോഴാണു ശ്രദ്ധിച്ചതു.

പത്രവാര്‍ത്തകള്‍